ട്രംപ് വൈറ്റ് ഹൗസ് വിടുന്നതിന് പിന്നാലെ വിവാഹമോചനത്തിന് മെലാനിയ; റിപ്പോർട്ട്

അമേരിക്കൻ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് വൈറ്റ് ഹൗസ് വിടുന്ന ഡോണൾഡ് ട്രംപിനെ കാത്തിരിക്കുന്നത് മറ്റൊരു നഷ്ടം കൂടി. ട്രംപിൽ നിന്ന് വിവാഹമചോനം നേടാൻ മെലാനിയ ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ട്രംപ് വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി ട്രംപിനും മെലാനിയയ്ക്കുമിടയിൽ അസ്വാരസ്യങ്ങൾ പുകയുന്നുണ്ടെന്നാണ് ട്രംപിന്റെ മുൻ സഹായി ഒമാറോസ മൗനിഗൗൽട്ട് ഡെയ്‌ലി മെയിലിനോട് വ്യക്തമാക്കിയിരിക്കുന്നത്. ട്രംപും മെലാനിയയും തമ്മിലുള്ള പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിക്കാൻ പോകുകയാണ്. വൈറ്റ് ഹൗസിൽ നിന്ന് പുറത്തിറങ്ങാൻ മെലാനിയ കാത്തിരിക്കുകയാണ്. അവരുടെ ദാമ്പത്യം സുഖകരമായിരുന്നില്ല. ട്രംപ് വൈറ്റ് ഹൗസിൽ തുടരുമ്പോൾ അപമാനങ്ങൾ സഹിച്ച് മുന്നോട്ട് പോകാൻ അവർ ശ്രമിച്ചു. വൈറ്റ് ഹൗസിൽ നിന്നുകൊണ്ട് എതിർത്താൽ ശിക്ഷിക്കപ്പെടുമോ എന്ന് മെലാനിയ ഭയപ്പെട്ടിരുന്നുവെന്നും ഒമാറോസ മാനിഗൗൽട്ട് പറഞ്ഞു.

മുൻ സ്ലൊവേനിയൻ മോഡലായ മെലാനിയ 2001 മുതൽ യുഎസ് പൗരനാണ്. 2005ലായിരുന്നു ബിസിനസുകാരനായ ട്രംപുമായി മെലാനിയയുടെ വിവാഹം. 2006 ൽ ഇവർക്ക് മകൻ പിറന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇരുവർക്കുമിടയിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച് നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. ട്രംപിനൊപ്പം ല്ലൊ പ്രസംഗ വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന മെലാനിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എത്താതിരുന്നത് സംശയങ്ങൾക്കിടയാക്കി. ഇത് സംബന്ധിച്ച് വാർത്തകളും പുറത്തുവന്നിരുന്നു.

Story Highlights Donal trump, Melania trump

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top