‘വൈകി കിട്ടുന്ന നീതിയെങ്കിലും നൽകൂ’; പേരറിവാളനെ വിട്ടയയ്ക്കണമെന്ന് കമൽ ഹാസൻ

രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന പേരറിവാളനെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി നടൻ കമൽ ഹാസൻ. മുപ്പത് വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളന് വൈകിയെങ്കിലും നീതി ലഭിക്കണമെന്ന് കമൽ ഹാസൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പേരറിവാളന്റെ വിചാരണ ശരിയായ രീതിയിലാണോ നടക്കുന്നതെന്ന സംശയം കമൽ ഹാസൻ പ്രകടിപ്പിച്ചു. മുപ്പത് വർഷം പൂർത്തിയായിട്ടും പേരറിവാളന്റെ ജയിൽ വാസം തുടരുകയാണ്. കോടതികൾ വെറുതെ വിട്ടെങ്കിലും ഗവർണറുടെ ഒരു ഒപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. വൈകി കിട്ടുന്ന നീതിയെങ്കിലും നൽകണമെന്നും പേരറിവാളനെ വിട്ടയയ്ക്കണെന്നും കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.

Read Also :രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന്റെ പരോൾ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ സംവിധായകൻ കാർത്തിക് സുബ്ബരാജും നടൻ വിജയ് സേതുപതിയും അടക്കം സിനിമാരംഗത്തെ പ്രമുഖർ രംഗത്തെത്തിയിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ 30 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളന്റെ പരോൾ കാലാവധി ഒരാഴ്ച കൂടി നീട്ടി സുപ്രിംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

Story Highlights Perarivalan, Kamal hassan, Rajiv gandhi murder case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top