രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന്റെ പരോൾ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

രാജീവ് ഗാന്ധി വധക്കേസ് പ്രതി എ. ജി. പേരറിവാളന്റെ പരോൾ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. സുപ്രിംകോടതിയുടേതാണ് നടപടി. മെഡിക്കൽ പരിശോധനയ്ക്ക് വേണ്ടിയാണ് പരോൾ നീട്ടി നൽകിയത്.

പേരറിവാളന് പൊലീസ് അകമ്പടി നൽകാനും ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. മദ്രാസ് ഹൈകോടതി നൽകിയ പരോൾ അവസാനിക്കാനിരിക്കെയാണ് സുപ്രിംകോടതി ഒരാഴ്ചത്തേക്ക് കൂടി പരോൾ നീട്ടി നൽകിയത്.

രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് പ്രതികളിലൊരാളായ പേരറിവാളൻ. പേരറിവാളന്റെ ജയിൽ മോചനത്തിന് തമിഴ്‌നാട് സർക്കാർ തീരുമാനിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും ഗവർണർ അംഗീകാരം നൽകിയിട്ടില്ല.

Story Highlights Rajiv gandhi murder case, A G Perarivalan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top