ഇ.ഡിക്കെതിരെ ബിനീഷ് നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ബിനീഷ് കോടിയേരി നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. തനിക്കെതിരായ ഇ.ഡിയുടെ കേസ് റദ്ദാക്കണമെന്നായിരുന്നു ബിനീഷിന്റെ ആവശ്യം. കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ബിനീഷിനെതിരെ തെളിവുണ്ടെന്ന ഇ.ഡിയുടെ വാദങ്ങൾ അംഗീകാരിച്ചാണ് ഹൈക്കോടതി നടപടി.

അതേസമയം, ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വാദം കേൾക്കും. ബംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ജാമ്യം നൽകുന്നതിനെ എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായ റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കും. നേരത്തേ നവംബർ പതിനെട്ടിന് കേസ് പരിഗണിച്ചെങ്കിലും തുടർവാദം ഇന്നത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. മൂന്ന് മണിയോടെ കേസ് പരിഗണിക്കും.

Story Highlights Bineesh kodiyeri, Enforcement directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top