Advertisement

ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്നും വായ്പയെടുക്കാന്‍ കിഫ്ബി തീരുമാനം: മന്ത്രി തോമസ് ഐസക്

November 24, 2020
1 minute Read

ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്നും വായ്പയെടുക്കാന്‍ കിഫ്ബി തീരുമാനിച്ചതായി ധനമന്ത്രി ഡോ.തോമസ് ഐസക്. ഗ്രീന്‍ ബോണ്ടായോ ഗ്രീന്‍ വായ്പയായോ 1100 കോടി സമാഹരിക്കാനാണു ലക്ഷ്യം. എങ്ങനെ വേണമെന്നതില്‍ കിഫ്ബി തീരുമാനമെടുക്കുമെന്നും വിദേശത്തല്ലാത്തതിനാല്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്ക് അതൃപ്തിയെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പടച്ചുവിട്ടതെന്ന് തോമസ് ഐസക് പറഞ്ഞു. അവകാശ ലംഘന വിഷയത്തില്‍ മറുപടി വൈകുന്നതില്‍ സ്പീക്കര്‍ക്ക് അതൃപ്തിയുണ്ടെന്ന് കരുതുന്നില്ല. അവകാശം ലംഘിച്ചിട്ടുണ്ടെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറാണ്. സ്പീക്കര്‍ എടുക്കുന്ന ഏത് തീരുമാനവും സ്വീകരിക്കും. കരട് റിപ്പോര്‍ട്ടെന്ന ഉത്തമ വിശ്വാസത്തിലാണ് നടപടിയെടുത്തത്. സ്പീക്കറുടെ നോട്ടിസിന് ഉടന്‍ മറുപടി നല്‍കുമെന്നും മന്ത്രി വിശദീകരിച്ചു.

സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്പീക്കര്‍ക്ക് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ധനമന്ത്രി തന്നെ സിഎജി റിപ്പോര്‍ട്ടിന്റെ ഉളളടക്കം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതാണ് അതൃപ്തിക്ക് കാരണമെന്നായിരുന്നു വാര്‍ത്തകള്‍.

Story Highlights Kiifb,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top