അർബുദ ബാധിതനായതിനാൽ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വിടില്ല : വിജിലൻസ് കോടതി

no vigilance custody for ibrahim kunju

പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് കസ്റ്റഡിയിൽ വിടില്ലെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. അർബുദബാധിതനായതിനാൽ കസ്റ്റഡിയിൽവിട്ടാൽ ഇബ്രാഹിംകുഞ്ഞിന് അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

മെഡിക്കൽ റിപ്പോട്ടിൽ ഇബ്രാഹിം കുഞ്ഞിന് ഗുരുതര രോഗമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 33 തവണ ലേക്‌ഷോർ ആശുപത്രയിൽ ചികിത്സ തേടിയിട്ടുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ആശുപത്രി മാറ്റുന്ന കാര്യത്തിൽ മെഡിക്കൽ ബോർഡിന്റെ അഭിപ്രായം പരിഗണിച്ച ശേഷം തീരുമാനമെടുക്കുമെന്നും നിലവിലെ ചികിത്സ സർക്കാർ ആശുപത്രിയിൽ നൽകാൻ കഴിയുമോയെന്ന് ഡിഎംഒ അറിയിക്കണമെന്നും കോടതി പറഞ്ഞു.

എല്ലിനും മജ്ജയ്ക്കും ഉണ്ടാകുന്ന മൾട്ടിപ്പിൽ മൈലോമ എന്ന ഗുരുതര രോഗമാണ് ഇബ്രാഹിം കുഞ്ഞിന്. നിലവിൽ ഇബ്രാഹിം കുഞ്ഞിന്റെ നട്ടെല്ലിന് ക്ഷതമുണ്ടെന്നും കോടതി. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

Story Highlights no vigilance custody for ibrahim kunju

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top