പാമ്പുപിടുത്തക്കാരൻ സ്ഥാനാർത്ഥിയായാൽ; ഒരു കൗതുക കാഴ്ച

പാമ്പുപിടുത്തക്കാരൻ സ്ഥാനാർത്ഥിയായാൽ എന്ത് ചെയ്യും? നാട്ടിലെ അറിയപ്പെടുന്ന പാമ്പുപിടുത്തക്കാരൻ വി.എസ് അജേഷ്, തിരുവനന്തപുരത്ത് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ കുന്നത്തുകാൽ ഡിവിഷനിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുകയാണ്. ഇരുപത് കൊല്ലത്തിനിടയിൽ പതിനായിരത്തോളം പാമ്പുകളെയാണ് അജേഷ് കൈപ്പിടിയിൽ ഒതുക്കിയത്.
വി.എസ് അജേഷ് എന്ന് പറഞ്ഞാൽ നാട്ടുകാർക്ക് അറിയില്ല. പക്ഷേ പാമ്പുപിടുത്തക്കാരൻ അജേഷ് നാട്ടുകാർക്ക് സുപരിചിതനാണ്. കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലുമൊക്കെ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഗോഥയിൽ അജേഷിന് ഇത് കന്നിയങ്കമാണ്. പാമ്പുകളുമായി ചങ്ങാത്തം തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട്.
കഴിഞ്ഞ ദിവസം പൂവാറിൽ നിന്ന് പിടിച്ച ഇരുതലമൂലിയെ വനം വകുപ്പിന് കൈമാറി കഴിഞ്ഞു. തിരുവനന്തപുരത്തിന് പുറമെ കൊല്ലത്ത് നിന്നും പത്തനംതിട്ടയിൽ നിന്നുമൊക്കെ അജേഷിനെ തേടി ഫോൺ വിളികൾ എത്താറുണ്ട്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ, കുന്നത്തുകാൽ ഡിവിഷനാണ് അങ്കത്തട്ട് എന്നതിനാൽ ഇപ്പൊ ജില്ല വിടുന്നതിന് പരിമിതയുണ്ടന്നെതാണ് സ്ഥാനാർത്ഥിയുടെ സങ്കടം.
Story Highlights – local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here