ട്വിറ്ററിന്റെ ‘ദേശി’ വേർഷൻ; ‘ടൂട്ടറി’ൽ ഉള്ളത് മോദിയും അമിത് ഷായുമടക്കം പ്രമുഖർ

ട്വിറ്ററിൻ്റെ സ്വദേശി വേർഷൻ എന്ന അവകാശവാദത്തോടെ പുതിയ ആപ്പ്. ടൂട്ടർ എന്ന് പേരിട്ടിരിക്കുന്ന ഈ സോഷ്യൽ മീഡിയ ആപ്പിൻ്റെ ആസ്ഥാനം തെലങ്കാനയിലെ ഖമ്മാം ആണ്. ടൂട്ടർ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി എന്നിവരൊക്കെ ഈ ആപ്പിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്.
ട്വിറ്ററിൻ്റെ അതേ പ്രവർത്തനരീതിയാണ് ടൂട്ടറിനും ഉള്ളത്. അക്കൗണ്ട് ഉണ്ടാക്കാനും മറ്റ് അക്കൗണ്ടുകൾ ഫോളോ ചെയ്യാനുമൊക്കെ ഇതിൽ സാധിക്കും. പോസ്റ്റുകൾ ടൂട്ട്സ് എന്നാന് അറിയപ്പെടുന്നത്. നിലവിൽ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമാണ് ആപ്പ് ഉപയോഗിക്കാനാവുക. ആപ്പ് സ്റ്റോറിൽ ഈ ആപ്പ് ലഭ്യമല്ല.
Read Also : യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക അക്കൗണ്ട് ജോബൈഡന് കൈമാറാൻ ട്വിറ്റർ
18 വയസ്സിനു മുകളിൽ താഴെയുള്ളവർക്ക് ആപ്പ് ഉപയോഗിക്കാൻ അനുമതിയില്ല.
അതേസമയം, ഇന്ത്യ നിരോധിച്ച ആപ്പുകളിൽ പെട്ട പബ്ജിയും ടിക്ക്ടോക്കും തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ടിക്ക്‌ടോക്ക് ഇന്ത്യ ഹെഡ് നിഖിൽ ഗാന്ധി ജീവനക്കാർക്ക് അയച്ച കത്തിൽ തങ്ങളുടെ തിരിച്ചുവരവിനെപ്പറ്റി സൂചിപ്പിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വർധിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ കമ്പനി ആരംഭിച്ചതായും കത്തിൽ പറയുന്നു.
പബ്ജിയുടെ തിരിച്ചുവരവ് പബ്ജി കോർപ്പറേഷൻ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യൻ ഉപയോക്താക്കൾക്കു വേണ്ടി പ്രത്യേകം വികസിപ്പിച്ച ഗെയിം ആണിത് എന്നാണ് അധികൃതർ അറിയിക്കുന്നത്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകുന്നു.
Story Highlights – Tooter ‘Swadeshi’ Social Media Platform Modelled After Twitter Surfaces
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here