Advertisement

പ്ലസ് വണ്‍ വേക്കന്‍സി സീറ്റുകളിലെ പ്രവേശനം; 27 വരെ അപേക്ഷ നല്‍കാം

November 25, 2020
Google News 2 minutes Read
Admission to Plus One vacancy seats

വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിയില്‍ ആവശ്യമെങ്കില്‍ പ്രവേശനം നേടുന്നതിന് നവംബര്‍ 25 മുതല്‍ 27ന് വൈകിട്ട് നാല് മണിവരെ അപേക്ഷ നല്‍കാം. നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനാവില്ല. വിവിധ ക്വാട്ടകളില്‍ പ്രവേശനം നേടിയശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ട് നോണ്‍ജോയിനിങ്ങ് ആയവര്‍ക്കും അപേക്ഷിക്കാന്‍ കഴിയില്ല.

നിലവിലുള്ള ഒഴിവ് അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in ല്‍ 25ന് രാവിലെ ഒന്‍പതിന് പ്രസിദ്ധീകരിക്കും. ഈ ഒഴിവില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. അപേക്ഷയില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സികള്‍ക്കനുസൃതമായി എത്ര സ്‌കൂള്‍/കോഴ്‌സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താം. വിശദ നിര്‍ദേശങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Story Highlights Admission to Plus One vacancy seats

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here