അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ‘ജീനിയസ്’; ക്ലബ് ട്രാന്‍സ്ഫര്‍ തുകയില്‍ റെക്കോര്‍ഡ് ഭേദിച്ച കേമന്‍
അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസമായ ഫുട്‌ബോള്‍ കളിക്കാരന്‍ ഡീഗോ മറഡോണ ലോകത്തെ വിട്ടുപോയത് വളരെ അപ്രതീക്ഷിതമായാണ്. 60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്യൂണസ് അയേഴ്‌സിലെ ഷാന്റി ടൗണിലായിരുന്നു ഇതിഹാസത്തിന്റെ ജനനം. ദരിദ്ര കുടുംബത്തില്‍ പിറന്നു വീണ അര്‍ജന്റീനയുടെ പ്രിയപ്പെട്ട മറഡോണയെ ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയ്ക്ക് മുകളിലും ചിലര്‍ പ്രതിഷ്ഠിച്ചു.
259 ഫുട്‌ബോള്‍ മാച്ചുകളില്‍ നിന്നായി 259 ഗോളുകള്‍ മറഡോണ സ്വന്തമാക്കിയിട്ടുണ്ട്. ചെറുപ്രായത്തില്‍ തന്നെ ഫുട്‌ബോളിലെ തന്റെ വിശിഷ്ടമായ കഴിവ് പുറത്തെടുത്ത മറഡോണ തന്റെ 16ാം വയസില്‍ രാജ്യാന്തര കരിയറിന് തുടക്കം കുറിച്ചു. ഈ അഞ്ചടിഅഞ്ചിഞ്ചുകാരന് ഒരു സാധാരണ അത്‌ലറ്റിന് വേണ്ട ശാരീരികമായ മികവൊന്നും തന്നെ ഉണ്ടായിരുന്നില്ല.
രണ്ട് തവണ ക്ലബ് ട്രാന്‍സ്ഫര്‍ തുകയില്‍ റെക്കോര്‍ഡ് ഭേദിച്ച താരം കൂടിയാണ് മറഡോണ. 1982ല്‍ ബൊക്ക ജൂനിയേഴ്‌സില്‍ നിന്ന് മൂന്ന് മില്യണ്‍ യൂറോയ്ക്കാണ് താരത്തെ സ്പാനിഷ് ക്ലബായ ബാഴ്‌സലോണ സ്വന്തമാക്കിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇറ്റാലിയന്‍ ക്ലബ് ആയ നാപോളി അദ്ദേഹത്തെ അഞ്ച് മില്യണ്‍ യൂറോയ്ക്ക് സ്വന്തമാക്കി.
Read Also : ഡീഗോ മറഡോണ; കാലിൽ ലോകം കൊരുത്തോടിയ മനുഷ്യൻ
37ാം വയസില്‍ വിരമിക്കേണ്ടി വന്ന മറഡോണ മാധ്യമപ്രവര്‍ത്തകരെ എയര്‍ റൈഫിള്‍ വച്ച് വെടിവച്ചതിന് രണ്ട് വര്‍ഷവും പത്ത് മാസവും ജയില്‍ ശിക്ഷ വിധിക്കപ്പെട്ടിരുന്നു.
മയക്കുമരുന്നായ കൊക്കെയ്‌ന്റെ ഉപയോഗവും മദ്യപാനവും മറഡോണയെ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചു. 128 കിലോ ശരീര ഭാരം ഉണ്ടായിരുന്ന സമയത്ത്, 2004ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അമിതവണ്ണത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
2008ല്‍ അര്‍ജന്റീനയുടെ പരിശീലകനായ മറഡോണ മാറി. എന്നാല്‍ അന്നത്തെ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടറില്‍ ജര്‍മനിയോട് തോറ്റ് പിന്മാറേണ്ടി വന്നു.
മറഡോണയ്ക്ക് ഡീഗോ അര്‍മാന്‍ഡോ മറഡോണ ജൂനിയര്‍ എന്ന മകന്‍ പിറന്നത് വിവാഹേതര ബന്ധത്തില്‍ നിന്നാണ്.
തന്റെ വളര്‍ത്ത് നായ കടിച്ചതിനെ തുടര്‍ന്ന് ചുണ്ടിന് മറഡോണ റീകണ്‍സ്ട്രറ്റീവ് സര്‍ജറി നടത്തിയിരുന്നു. 2018ല്‍ റഷ്യയില്‍ നടന്ന ലോക കപ്പില്‍ നൈജീരിയ- അര്‍ജന്റീന മാച്ച് കാണാനും മറഡോണയെത്തി. അന്നും തന്റെ താരപ്രഭയാല്‍ ആരാധകരെ മറഡോണ വിസ്മയിപ്പിച്ചു.
Story Highlights – diego maradona, obit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here