പള്‍സര്‍ സുനിയുടെ സഹതടവുകാരനെ സ്വാധീനിക്കാന്‍ ശ്രമം; ഭീഷണിപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സനെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആര്‍. പ്രതിഫലം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായും എഫ്‌ഐആറില്‍ പരാമര്‍ശം. ജിന്‍സനെ ഫോണില്‍ ബന്ധപ്പെട്ട കൊല്ലം സ്വദേശി നിസാറിനെ പ്രതി ചേര്‍ത്താണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Read Also : ‘പ്രദീപ് കുമാർ കൂലിക്കാരൻ മാത്രം; വിശദമായ അന്വേഷണം വേണം’: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി
പ്രതിക്കെതിരെ 195 എ, 214 എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. എഫ്‌ഐആറിന്റെ പകര്‍പ്പ് 24ന് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് മൊഴി മാറ്റിപ്പറയാന്‍ തനിക്ക് ഭീഷണി ഉണ്ടെന്ന് കാണിച്ച് ജിന്‍സന്‍ പൊലീസില്‍ പരാതി നല്‍കിയത്. പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയാല്‍ അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയുമായിരുന്നു വാഗ്ദാനം.
അതേസമയം കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെ ബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ കസ്റ്റഡിയില്‍. നാല് ദിവസത്തേക്കാണ് കസ്റ്റഡി. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. കൊട്ടാരക്കര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തണമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
Story Highlights – actress attack case, pulsar suni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here