സൗദിയില്‍ ഇന്ന് 252 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സൗദിയില്‍ ഇന്ന് 252 കൊവിഡ് കേസുകളും 15 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 96.79 ശതമാനമായി ഉയര്‍ന്നു. 495 പേരാണ് ഇന്ന് രോഗമുക്തരായത്. കൊവിഡ് കേസുകളുടെ എണ്ണം ഇതോടെ 3,55,741-ഉം, രോഗമുക്തി നേടിയവരുടെ എണ്ണം 3,44,311-ഉം, മരണസംഖ്യ 5,811 മായി ഉയര്‍ന്നു.

5,619 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 743 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 55,276 സാമ്പിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചു. പരിശോധിച്ച സാമ്പിളുകള്‍ ഇതോടെ 93,50,875 ആയി ഉയര്‍ന്നു. 0.46 ശതമാനം മാത്രമാണു ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

റിയാദില്‍ 33-ഉം, മദീനയില്‍ 19-ഉം, മക്കയില്‍ 18-ഉം, ജിദ്ദയില്‍ 11-ഉം, ദമാമില്‍ 5-ഉം കൊവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. റിയാദില്‍ ആക്ടീവ് കേസുകളുടെ എണ്ണം 466 ആയി കുറഞ്ഞു. മദീനയില്‍ 275-ഉം, ദമാമില്‍ 249-ഉം, മക്കയില്‍ 243-ഉം, ജിദ്ദയില്‍ 146-ഉം ആക്ടീവ് കേസുകളാണ് ഉള്ളത്.

Story Highlights covid confirmed 252 people in Saudi today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top