എം. സി കമറുദ്ദീനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ മഞ്ചേശ്വരം എം.എൽ.എ എം.സി.കമറുദീനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ പത്തരയോടെയാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്ന് കണ്ണൂരിലേക്ക് മാറ്റിയത്.

ജില്ലാ ജയിലിൽ കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ് നടപടി. അതിനിടെ കൂടുതൽ കേസുകളിൽ എം.എൽ.എയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരു വഞ്ചനാ കേസിൽ കമറുദ്ദീനെ ജയിലിലെത്തി ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണ സംഘത്തിന് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകി.

Story Highlights M C Kamarudhin

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top