Advertisement

രോഹിത് എൻസിഎയിലേക്ക് പോയത് സ്വന്തം ഇഷ്ടപ്രകാരം; താരം ഓസ്ട്രേലിയക്കെതിരെ കളിക്കില്ലെന്ന് റിപ്പോർട്ട്

November 25, 2020
Google News 2 minutes Read
Rohit Australia BCCI quarantine

രോഹിത് ശർമ്മ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് റിപ്പോർട്ട്. താരത്തെ ടീമിൽ ഉൾപ്പെടുത്തണമായിരുന്നു എങ്കിൽ മറ്റ് ടീം അംഗങ്ങൾക്കൊപ്പം ഈ മാസം 12ന് ഓസ്ട്രേലിയയ്ക്ക് പുറപ്പെടേണ്ടതായിരുന്നു എന്നും ഇനി യാത്ര ചെയ്യാൻ കഴിയില്ല എന്നും ബിസിസിഐ പ്രതിനിധി അറിയിച്ചതായി ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

“മറ്റ് ടീം അംഗങ്ങൾക്കൊപ്പം നവംബർ 12ന് രോഹിത് ഓസ്ട്രേലിയയിലേക്ക് പോകേണ്ടതായിരുന്നു. പക്ഷേ, രോഹിത് പോയത് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കാണ്. ബിസിസിഐ നിയമപ്രകാരം എൻസിഎ അനുവാദം നൽകിയാലേ രോഹിതിന് ഇനി ടെസ്റ്റ് കളിക്കാൻ കഴിയൂ. എൻസിഎയിലേക്ക് പോകാൻ ആരാണ് രോഹിതിനോട് ആവശ്യപ്പെട്ടതെന്ന് ആർക്കുമറിയില്ല. ഇനി എൻസിഎ ആണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്.”- ബിസിസിഐ അംഗം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പറയുന്നു.

Read Also : മികച്ച ടി-20 ക്യാപ്റ്റൻ രോഹിത് ശർമ്മ: പാർത്ഥിവ് പട്ടേൽ

അതേസമയം, ഇശാന്തിനും രോഹിതിനും ക്വാറൻ്റീൻ ഇളവ് നൽകണമെന്ന് ബിസിസിഐ ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടു എന്ന് മറ്റൊരു റിപ്പോർട്ടും ഉണ്ട്. ഇന്ത്യൻ എക്സ്പ്രസ് ആണ് ഇങ്ങനെ ഒരു വാർത്ത പുറത്തുവിട്ടത്. ക്വാറൻ്റീൻ ഇളവ് നൽകണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു എന്നും അതിനു സമ്മതിച്ചാൽ ഇരുവർക്കും രണ്ടാമത്തെ മത്സരത്തിൽ കളിക്കാൻ കഴിയുമെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു എന്നാണ് റിപ്പോർട്ട്.

Story Highlights Rohit, Ishant were not scheduled to fly to Australia; misinformation being spread: BCCI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here