Advertisement

മികച്ച ടി-20 ക്യാപ്റ്റൻ രോഹിത് ശർമ്മ: പാർത്ഥിവ് പട്ടേൽ

November 24, 2020
Google News 2 minutes Read
Parthiv Patel Kohli Rohit

മികച്ച ടി-20 ക്യാപ്റ്റൻ രോഹിത് ശർമ്മയെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. താൻ വിരാട് കോലിയുടെയും രോഹിത് ശർമ്മയുടെയും ക്യാപ്റ്റൻസിയിൽ കളിച്ചിട്ടുണ്ടെന്നും രോഹിതാണ് വിരാടിനെക്കാൾ മികച്ച ക്യാപ്റ്റനായി തനിക്ക് തോന്നിയിട്ടുള്ളതെന്നും പാർത്ഥിവ് പറഞ്ഞു. നിലവിൽ വിരാട് കോലിയുടെ ക്യാപ്റ്റൻസിയിൽ റോയൽ ചലഞ്ചേഴ്സിനു വേണ്ടിയാണ് പാർത്ഥിവ് കളിക്കുന്നത്.

“ഞാൻ രണ്ട് പേരുടെയും ക്യാപ്റ്റൻസിയിൽ മൂന്ന് വർഷം വീതം കളിച്ചിട്ടുണ്ട്. രോഹിതിൻ്റെ ക്യാപ്റ്റൻസിയാണ് എനിക്ക് കൂടുതൽ ഇഷ്ടം. രോഹിത് സമ്മർദ്ദ ഘട്ടങ്ങളിൽ മികച്ച തീരുമാനം എടുക്കാടുണ്ട്. ഒരു ടീം രൂപപ്പെടുത്തിയെടുക്കുന്ന കാര്യത്തിലും രോഹിത് തന്നെയാണ് മികച്ച ക്യാപ്റ്റൻ. സമ്മർദ്ദ ഘട്ടങ്ങളിൽ രോഹിത് സ്വന്തം തീരുമാനം എടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതേസമയം, കോലി മറ്റ് താരങ്ങളെ കൂടുതലായി ആശ്രയിക്കും. കോലി ഒരു മോശം ക്യാപ്റ്റനാണ് എന്നല്ല. ഏത് ക്യാപ്റ്റനാണ് കൂടുതൽ ടൂർണമെൻ്റുകൾ വിജയിച്ചിട്ടുള്ളത് എന്നതാണ്. ടൂർണമെൻ്റുകൾ വിജയിക്കണമെങ്കിൽ എങ്ങനെയാണ് വിജയിക്കേണ്ടതെന്ന് അറിയണം.”- പാർത്ഥിവ് സ്റ്റാർ സ്പോർട്സിൻ്റെ ക്രിക്കറ്റ് കണക്ടഡ് എന്ന ഷോയിൽ പറഞ്ഞു.

Read Also : ഐസിസിയുടെ ഈ ദശകത്തിലെ ക്രിക്കറ്റ് പുരസ്കാരങ്ങൾ; എല്ലാ വിഭാഗങ്ങളിലേക്കും കോലിക്ക് നാമനിർദ്ദേശം

35കാരനായ പാർത്ഥിവ് പട്ടേൽ ഇന്ത്യക്കായി 25 ടെസ്റ്റ് മത്സരങ്ങളിലും 38 ഏകദിനങ്ങളിലും പാഡണിഞ്ഞിട്ടുണ്ട്. ഐപിലിൽ ചെന്നൈ സൂപ്പർ കിംഗ്സ്, കൊച്ചി ടസ്കേഴ്സ് കേരള, ഡെക്കാൺ ചാർജേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകളിലും കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സ് സ്ക്വാഡിൽ ഉണ്ടായിരുന്നെങ്കിലും താരത്തിന് ഒരു മത്സരത്തിൽ പോലും കളത്തിൽ ഇറങ്ങാൻ സാധിച്ചില്ല.

Story Highlights Parthiv Patel reveals the better T20 skipper between Virat Kohli and Rohit Sharma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here