സ്പ്രിംഗക്‌ളർ കരാര്‍; പുതിയ സമിതി പരിശോധിക്കും

സ്പ്രിംഗക്‌ളർ കരാറുമായി ബന്ധപ്പെട്ട് വീണ്ടും പുതിയ സമിതി. ആദ്യ സമിതിയുടെ കണ്ടെത്തലുകള്‍ പരിശോധിക്കാനാണ് പുതിയ സമിതി. റിട്ട. ജില്ലാ ജഡ്ജി ശശിധരന്‍ നായരാണ് സമിതിയുടെ അധ്യക്ഷന്‍. പുതിയ സമിതിയെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
മാധവന്‍ നമ്പ്യാര്‍ അധ്യക്ഷനായ ആദ്യ സമിതി കരാറില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. ആദ്യ സമിതിയുടെ കണ്ടെത്തലുകള്‍ പുനഃപരിശോധിക്കാനാണ് പുതിയ കമ്മിറ്റി. കമ്പനിയെ തെരഞ്ഞെടുത്തതില്‍ വീഴ്ച സംഭവിച്ചെന്നായിരുന്നു മാധവന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. മന്ത്രിസഭാ തീരുമാനം ഇല്ലാതെ കരാര്‍ നല്‍കിയത് ചട്ടവിരുദ്ധമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല.
Story Highlights – sprinklr contract, new commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here