അമരാവതി ഭൂമി ഇടപാട്; മാധ്യമങ്ങളെ വിലക്കിയ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു

അമരാവതി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയ ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. മാധ്യമങ്ങളെ വിലക്കിയ നടപടിക്കെതിരെ ആന്ധ്ര സര്‍ക്കാരാണ് സുപ്രിംകോടതിയെ സമീപിച്ചത്. സുപ്രിംകോടതി സിറ്റിംഗ് ജഡ്ജിയുടെ രണ്ട് പെണ്മക്കള്‍, മുന്‍ അഡ്വക്കേറ്റ് ജനറല്‍ തുടങ്ങിയവര്‍ക്കെതിരെയാണ് അന്വേഷണം ആരംഭിച്ചിരുന്നത്.
എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ എജി നല്‍കിയ ഹര്‍ജിയില്‍ ആന്ധ്ര ഹൈക്കോടതി തീരുമാനമെടുക്കുന്നതും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വിലക്കി. ജസ്റ്റിസ് എന്‍.വി. രമണക്കെതിരെ ആരോപണമുന്നയിച്ച് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി, ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്ക് നേരത്തെ കത്തയച്ചിരുന്നു.
Story Highlights – Supreme Court stayed the order banning media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here