Advertisement

വി. കെ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ നിന്ന് മാറ്റില്ല; വിജിലൻസ് അപേക്ഷ പിൻവലിച്ചു

November 25, 2020
1 minute Read

പാലാരിവട്ടം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ നിന്ന് മാറ്റില്ല. ആശുപത്രിയിൽ നിന്ന് മാറ്റണമെന്ന അപേക്ഷ വിജിലൻസ് പിൻവലിച്ചു. ആശുപത്രിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി.

കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന വിജിലൻസിന്റെ അപേക്ഷ കോടതി ഇന്നലെ നിരാകരിച്ചിരുന്നു. മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായതിനാൽ കസ്റ്റഡിയിൽ നൽകാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതേ തുടർന്ന് നെട്ടൂരുള്ള സ്വകാര്യ ആശുപത്രിയിൽ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം അന്വേഷണ സംഘം മുന്നോട്ടുവച്ചു. ഇതു ജില്ലാ മെഡിക്കൽ ഓഫിസറുടെയും വിദഗ്ധ ഡോക്ടർമാരുടെയും തീരുമാനം അനുസരിച്ച് പരിഗണിക്കാമെന്ന നിലപാടായിരുന്നു കോടതി സ്വീകരിച്ചത്. ഇബ്രാഹിംകുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടെന്ന് മെഡിക്കൽ ഓഫിസറും കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിൽ നിന്ന് മാറ്റണമെന്ന അപേക്ഷ വിജിലൻസ് പിൻവലിച്ചത്.

Read Also : അർബുദ ബാധിതനായതിനാൽ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വിടില്ല : വിജിലൻസ് കോടതി

മൾട്ടിപിൾ മൈലോമയെന്ന ഗുരതര അർബുദത്തിനാണ് ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ കഴിയുന്നത്. 19 ന് കീമോ തെറാപ്പികഴിഞ്ഞു. ഡിസംബർ 3 നാണ് അടുത്ത കീമോ തീരുമാനിച്ചിരിക്കുന്നത്.

Story Highlights V K Ibrahim kunju

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top