കേരളത്തിലെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ റെയ്ഡ്

cbi raid in kerala hotels

കേരളത്തിലെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ മിന്നൽ പരിശോധന നടത്തുന്നു. സ്റ്റാർ പദവിക്കായി ഹോട്ടലുകൾ ടൂറിസം വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് കോഴ നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് റെയ്ഡ്.

കൊച്ചിയിലും കൊല്ലത്തും നടത്തിയ റെയ്ഡിൽ 50 ലക്ഷം രൂപ കണ്ടെടുത്തു. കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടർ രാമകൃഷ്ണൻ ഉൾപ്പെട്ട കോഴക്കേസിലാണ് നടപടി.

രാജ്യവ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാ​ഗമായാണ് കേരളത്തിലും റെയ്ഡ് നടക്കുന്നത്.

Story Highlights cbi raid in kerala hotels

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top