Advertisement

പ്രസിഡന്റ്സ് കപ്പ് ഡിസംബർ 17 മുതൽ; മത്സരങ്ങൾ ആലപ്പുഴ എസ്ഡി കോളജ് ഗ്രൗണ്ടിൽ

November 26, 2020
Google News 1 minute Read
kca pesidents cup December

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ഡിസംബർ 17 മുതൽ ആരംഭിക്കും. എല്ലാ മത്സരങ്ങളും ആലപ്പുഴ എസ്ഡി കോളജ് ഗ്രൗണ്ടിലാണ് നടക്കുക. 7 വർഷത്തെ വിലക്കിനു ശേഷം ശ്രീശാന്ത് തിരികെ എത്തുന്ന ക്രിക്കർ ടൂർണമെൻ്റ് എന്ന നിലയിൽ നേരത്തെ പ്രസിഡൻ്റ്സ് കപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ടൂർണമെൻ്റിനെപ്പറ്റി കേരള ക്രിക്കറ്റ് അസോസിയേഷൻ തന്നെയാണ് അറിയിച്ചിരിക്കുന്നത്.

വാർത്താ കുറിപ്പിലൂടെയാണ് കെസിഎ ഇക്കാര്യങ്ങൾ അറിയിച്ചത്. ഡിസംബർ 17 മുതൽ 2021 ജനുവരി 3 വരെയാണ് ടൂർണമെൻ്റ് നടക്കുക. എല്ലാ ദിവസവും രണ്ട് മത്സരങ്ങൾ ഉണ്ടാവും. ഫ്രാഞ്ചൈസികളോ ടീം ഉടമകളോ ഉണ്ടാവില്ല. കെസിഎ ടൈഗേഴ്സ്, കെസിഎ ടസ്കേഴ്സ്, കെസിഎ ലയൺസ്, കെസിഎ പാന്തേഴ്സ്, കെസിഎ റോയൽസ്, കെസിഎ ഈഗിൾസ് എന്നീ ടീമുകളാണ് ലീഗിൽ ഉള്ളത്. യഥാക്രമം സച്ചിൻ ബേബി, വത്സൽ ഗോവിന്ദ്, രാഹുൽ പി, അക്ഷയ് ചന്ദ്രൻ, സിജോ മോൻ ജോസഫ്, മുഹമ്മദ് അസറുദ്ദീൻ എന്നിവർ യഥാക്രമം ടീമുകളെ നയിക്കും. മത്സരിക്കുന്ന 6 ടീമുകളും കെസിഎയുടെ ഉടമസ്ഥതയിലായിരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ സ്പോർട്സ് മാർക്കറ്റിംഗ്, മാനേജ്മെൻ്റ് കമ്പനിയായ ട്വൻ്റിഫസ്റ്റ് സെഞ്ചുറി മീഡിയ (ടിസിഎം) ടൂർണമെൻ്റിൻ്റെ കമേഷ്യൽ പാർട്ണർ ആണ്. ബ്രാൻഡിംഗ്, ഡിജിറ്റൽ പ്രമോഷൻ, മത്സരങ്ങളുടെ തത്സമയ സംപ്രേഷണം എന്നിവയൊക്കെ ടിസിഎം ആണ് കൈകാര്യം ചെയ്യുക. എല്ലാ വർഷവും ടൂർണമെൻ്റ് നടത്തും.

Read Also : കെസിഎ പ്രസിഡന്റ്സ് കപ്പ്: ടീമുകളായി; ശ്രീശാന്ത് സച്ചിൻ ബേബിക്ക് കീഴിൽ കളിക്കും

എല്ലാ ടീമുകളിലും 14 വീതം താരങ്ങളും രണ്ട് വീതം സപ്പോർട്ടിംഗ് സ്റ്റാഫുകളും ഉണ്ടാവും. 4 താരങ്ങൾ വീതം റിസർവ് ലിസ്റ്റിൽ ഉണ്ടാവും. റൗണ്ട് റോബിൻ രീതിയിലാണ് മത്സരങ്ങൾ. പിന്നീട് പ്ലേ ഓഫ് പോരാട്ടങ്ങൾ ഉണ്ടാവും. 18 ദിവസം നീണ്ട ടൂർണമെൻ്റിൽ ആകെ 33 മത്സരങ്ങളാണ് ഉണ്ടാവുക. താരങ്ങളെയും സപ്പോർട്ടിംഗ് സ്റ്റാഫുകളെയും ബയോ ബബിളിൽ ആക്കും. പ്രമുഖ ഫാൻ്റസി ഗെയിമിങ് ആപ്പായ ഡ്രീം ഇലവനുമായി സഹകരിച്ചാണ് ലീഗ് നടത്തുക.

Story Highlights kca pesidents cup from December 17

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here