ലങ്ക പ്രീമിയർ ലീഗിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ റസലും ഇർഫാനും നേർക്കുനേർ

ലങ്ക പ്രീമിയർ ലീഗിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ കൊളംബോ കിംഗ്സും കാൻഡി ടസ്കേഴ്സും തമ്മിലാണ് ഏറ്റുമുട്ടുക. ഹാംബൻടോട്ടയിലെ മഹിന്ദ രാജപക്സെ ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം. പ്രമുഖ ഫാൻ്റസി ഗെയിമിങ് ആപ്പായ മൈ ഇലവൻ സർക്കിൾ ആണ് ലങ്ക പ്രീമിയർ ലീഗിൻ്റെ പ്രധാന സ്പോൺസർമാർ.
കൊളംബോ കിംഗ്സിൽ ഇസുരു ഉഡാന, ആഞ്ജലോ മാത്യൂസ് തുടങ്ങിയവർക്കൊപ്പം ആന്ദ്രേ റസൽ, മൻപ്രീത് ഗോണി തുടങ്ങിയവർ കളിക്കും. കാൻഡി ടസ്കേഴ്സിൽ കുശാൽ പെരേര, കുശാൽ മെൻഡിസ് എന്നീ ശ്രീലങ്കൻ താരങ്ങൾക്കൊപ്പം ഇർഫാൻ പത്താൻ, ഡെയിൽ സ്റ്റെയിൻ തുടങ്ങിയവർ കളത്തിലിറങ്ങും.
Read Also : ലങ്ക പ്രീമിയർ ലീഗ്; ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി
കൊളംബോ കിംഗ്സ്, ഡാംബുള്ള ഹോക്സ്, ജാഫ്ന സ്റ്റാലിയൺസ്, ഗല്ലെ ഗ്ലാഡിയേറ്റേഴ്സ്, കാൻഡി ടസ്കേഴ്സ് അഞ്ച് ടീമുകളാണ് ലീഗിൽ ഉള്ളത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 താരങ്ങൾ ലങ്ക പ്രീമിയർ ലീഗിൽ പങ്കെടുക്കും. നേരത്തെ നവംബർ 14നു നിശ്ചയിച്ചിരുന്ന ലീഗ് ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് റീഷെഡ്യൂൾ ചെയ്യുകയായിരുന്നു. നവംബർ 10നാണ് ഐപിഎൽ അവസാനിക്കുക. ഓഗസ്റ്റ് 28 മുതൽ ലങ്ക പ്രീമിയർ ലീഗ് ആരംഭിക്കാനാണ് ശ്രീലങ്ക തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് മാനദണ്ഡങ്ങൾ കാരണം ലീഗ് നീട്ടിവെക്കുകയായിരുന്നു.
Story Highlights – lanka premier league starts today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here