തൃശൂര്‍ കോര്‍പറേഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അന്തരിച്ചു

mk mumundan

തൃശൂര്‍ കോര്‍പറേഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ മുകുന്ദന്‍ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുല്ലഴി ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചിരുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് പ്രചരണത്തിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല.

Read Also : വ്യാജ അക്ഷയകേന്ദ്രങ്ങളുടെ പേരില്‍ നടപടിയെടുക്കും: തൃശൂര്‍ കളക്ടര്‍

നേരത്തെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായും തൃശൂര്‍ കോര്‍പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ തര്‍ക്കത്തെ തുടര്‍ന്ന് രാജി വയ്ക്കുകയായിരുന്നു. കൊച്ചനിയന്‍ കൊലക്കേസിലെ രണ്ടാം പ്രതിയാണ്. സിപിഐഎമ്മിനോട് സഹകരിക്കാനുള്ള മുകുന്ദന്റെ നീക്കം വിവാദമായിരുന്നു.

Story Highlights mk mukundan, local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top