വിവാദ ശബ്ദരേഖ; സ്വപ്‌ന സുരേഷിന്റെ ചോദ്യം ചെയ്യല്‍ വൈകും

വിവാദ ശബ്ദരേഖ കേസില്‍ സ്വപ്‌ന സുരേഷിന്റെ ചോദ്യം ചെയ്യല്‍ വൈകും. ക്രൈം ബ്രാഞ്ച് കോടതിയില്‍ നിന്ന് അനുമതി വാങ്ങണമെന്ന് കസ്റ്റംസ് വ്യക്തമാക്കി. കസ്റ്റഡിയിലായതിനാല്‍ സ്വപ്നയെ ചോദ്യം ചെയ്യാന്‍ ഇപ്പോള്‍ കസ്റ്റംസ് അനുമതി നല്‍കില്ല. കസ്റ്റംസ് നല്‍കിയ മറുപടി ജയില്‍ വകുപ്പ് ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
Read Also : സ്വർണ്ണക്കടത്ത് കേസിൽ കൊഫേപോസ റദ്ധാക്കണമെന്ന് ആവശ്യം; സ്വപ്‌ന, സന്ദീപ് എന്നിവരുടെ അപ്പീൽ ഇന്ന് പരിഗണിക്കും
അതേസമയം ലൈഫ് മിഷന്‍ കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനം. സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവരുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ പരിശോധിക്കും. ഡിജിറ്റല്‍ തെളിവുകള്‍ കൈമാറണമെന്ന വിജിലന്‍സ് ആവശ്യം എന്‍ഐഎ കോടതി അംഗീകരിച്ചിരുന്നു.
വിജിലന്‍സ് ഡിവൈഎസ്പി അനില്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ലൈഫ് മിഷന്‍ കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാന്‍ വിജിലന്‍സിന് എന്‍ഐഎ കോടതി അനുമതി നല്‍കിയത്. സി-ഡാക്കില്‍ നിന്നും വീണ്ടെടുത്ത തെളിവുകളാകും പരിശോധിക്കുക.
ലൈഫ് മിഷന്‍ ഇടപാടിലെ എം.ശിവശങ്കറിന്റെ ഇടപെടല്‍ സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഉള്‍പ്പെടെ പരിശോധനാ പട്ടികയിലുണ്ട്. ഇ ഡി നിര്‍ണായക തെളിവായി ചൂണ്ടിക്കാട്ടിയ വാട്‌സാപ്പ് ചാറ്റുകള്‍, ഫോണ്‍രേഖകള്‍ തുടങ്ങിയവ കൂട്ടത്തില്‍പെടും. എന്‍ഐഎ കോടതി ഉത്തരവുമായി സി – ഡാക്കിനെ സമീപിക്കുന്ന പക്ഷം വിജിലന്‍സിന് രേഖകള്‍ കൈമാറും. നേരത്തെ ബംഗളുരുവില്‍ നിന്ന് അറസ്റ്റിലാകുമ്പോള്‍ സ്വപ്നയില്‍ നിന്നും സന്ദീപില്‍ നിന്നും പിടികൂടിയ തെളിവുകള്‍ കേസില്‍ നിര്‍ണായകമാണ്.
Story Highlights – swapna suresh, call record, gold smuggling case