Advertisement

പാക് താരങ്ങൾക്ക് അവസാന താക്കീത്; ഇനി കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ രാജ്യത്തു നിന്ന് പുറത്താക്കുമെന്ന് ന്യൂസീലൻഡ്

November 27, 2020
Google News 2 minutes Read
Final Warning Pakistan COVID

രാജ്യത്ത് ക്രിക്കറ്റ് പര്യടനത്തിനെത്തിയ പാകിസ്താൻ താരങ്ങൾക്ക് അവസാന താക്കീത് നൽകി ന്യൂസീലൻഡ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ന്യൂസീലൻഡ് സർക്കാർ പാക് താരങ്ങൾക്ക് താക്കീത് നൽകിയത്. ഒരു തവണ കൂടി ലംഘനമുണ്ടായാൽ രാജ്യത്തു നിന്ന് തന്നെ താരങ്ങളെ പുറത്താക്കുമെന്ന് ന്യൂസീലൻഡ് ആരോഗ്യവകുപ്പ് അറിയിച്ചു.

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സിഇഒ വാസിം ഖാൻ താരങ്ങളുമായി നടത്തിയ വാട്‌സപ്പ് സന്ദേശത്തിലാണ് ന്യൂസീലൻഡ് നൽകിയ മുന്നറിയിപ്പിനെപ്പറ്റി വെളിപ്പെടുത്തിയത്. ഇനി കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ താരങ്ങളെ നാട്ടിലേക്ക് മടക്കി അയക്കുമെന്നാണ് അന്ത്യശാസനം നൽകിയിട്ടുള്ളത്. പ്രോട്ടോക്കോൾ പ്രകാരം മുറിക്കുള്ളിൽ അടച്ചിരിക്കുക എന്നത് എളുപ്പമല്ല. എന്നാൽ ഇത് രാജ്യത്തിന്റെ ബഹുമാനത്തിന്റെയും വിശ്വാസ്യതയുടെയും കാര്യമാണ്. ഈ 14 ദിവസങ്ങൾ ക്വാറൻ്റീനിൽ കഴിയുക. തുടർന്ന് നിങ്ങൾക്ക് റെസ്‌റ്റോറന്റുകളിൽ പോയി സ്വതന്ത്രമായി കറങ്ങാനുള്ള സ്വാതന്ത്ര്യം ലഭിക്കും. ഒരു ലംഘനം കൂടി നടത്തിയാൽ നാട്ടിലേക്ക് അയക്കുമെന്ന് അവർ വ്യക്തമായി പറഞ്ഞു എന്ന് പാക് വാസിം ഖാൻ തൻ്റെ വാട്‌സപ്പ് സന്ദേശത്തിൽ വെളിപ്പെടുത്തുന്നു.

Read Also : ന്യൂസീലൻഡ് പര്യടനത്തിനെത്തിയ പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങൾക്ക് കൊവിഡ്

ന്യൂസീലൻഡ് പര്യടനത്തിനെത്തിയ പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ടീം അംഗങ്ങളിൽ പലരും കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായെന്ന് ന്യൂസീലൻഡ് ആരോഗ്യവകുപ്പ് പറഞ്ഞു. എല്ലാവർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകിയതാണ്. ഇപ്പോൾ അവസാന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂസീലൻഡിൽ കളിക്കുക അഭിമാനമാണ്. എന്നാൽ, പകരം സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു.

Story Highlights ‘Final Warning’ for Pakistan After 6 Positive COVID-19 Tests in NZ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here