Advertisement

സൗദി അറേബ്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ശ്രമം തുടരുന്നു

November 27, 2020
Google News 1 minute Read

സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ക്കായി ഇന്ത്യന്‍ എംബസി ശ്രമം തുടരുന്നു. അംബാസഡറും ഡിസിഎമ്മും സിവില്‍ ഏവിയേഷന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെ എംബസി പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറിയും എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി.

സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ശ്രമം ഇന്ത്യന്‍ എംബസി അതീവ പരിഗണനയോടെ തുടരുകയാണ്. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഇന്ത്യന്‍ അംബാസഡറും ഡിസിഎമ്മും സിവില്‍ ഏവിയേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംബസി പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി അസീം അന്‍വര്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ഡയറക്ടറുമായും കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യക്കും സൗദി അറേബ്യക്കും ഇടയില്‍ എയര്‍ ബബിള്‍ കരാര്‍ നടപ്പാക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച നടന്നത് . ഡിസംബര്‍ ആദ്യവാരത്തില്‍ ഇന്ത്യയിലെ ഏതാനും എയര്‍പോര്‍ട്ടുകളിലേക്കും തിരിച്ചും വിമാനസര്‍വീസ് ആരംഭിക്കാനുതകുന്ന വിധത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളുമായി സൗദിഅറേബ്യ എയര്‍ ബബിള്‍ കരാറില്‍ ഒപ്പ് വച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് 22 രാജ്യങ്ങളിലേക്ക് എയര്‍ ബബിള്‍ കരാര്‍പ്രകാരം വിമാനസര്‍വീസ് നടക്കുന്നുമുണ്ട്.

സൗദി അറേബ്യയുമായി ഈ കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. നിലവില്‍ ഇന്ത്യക്കാര്‍ ദുബായില്‍ 14 ദിവസം താമസിച്ചാണ് റീ എന്‍ട്രിയില്‍ ഉള്ളവര്‍ സൗദിയില്‍ എത്തുന്നത്. ഇന്ത്യന്‍ അംബാസഡര്‍ നേരത്തെ സൗദി സിവില്‍ ഏവിയേഷന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗദിയിലേക്ക് 14 ദിവസത്തെ നിബന്ധന ഇല്ലാതെ പ്രവേശനാനുമതി നല്‍കിയിരുന്നു. അത് കൊണ്ട് തന്നെ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തിലും ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍ .

Story Highlights flights from Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here