‘കേരളത്തിന്റെ പരമ്പരാഗതമായ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പ്’; കെ സുരേന്ദ്രൻ

കേരളത്തിന്റെ പരമ്പരാഗതമായ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് കെ. സുരേന്ദ്രൻ. യുഡിഎഫ് അല്ലെങ്കിൽ എൽഡിഎഫ് എന്ന പ്രവണത മാറും. ആദ്യമായി ബിജെപി ഇത്തവണ ഭരണം കൈവരിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

സംസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തിൽ ഇരു പാർട്ടികളോടും വിയോജിപ്പ് നിലനിൽക്കുന്നു. പകരം മോഡി അനുകൂല നിലപാടാണ് അവർ സ്വീകരിച്ചിട്ടുള്ളത്. സ്വർണക്കടത്തിലും മയക്കു മരുന്ന് കേസിലും മുങ്ങി നിൽക്കുന്ന സർക്കാരിനെതിരെ ജനവിരോധം നിലനിൽക്കുന്നു. അത് ഉയർത്തിക്കാണിക്കാനോ അതിനെതിരെ പ്രവർത്തിക്കാനോ യുഡിഎഫിന് ആവില്ല. ഈ സാഹചര്യം എൻഡിഎക്ക് അനുകൂലമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Story Highlights traditional political equations will change this election k surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top