യുഎഇയില്‍ 1305 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 1305 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തു വൈറസ് ബാധിച്ചവരുടെ എണ്ണം 163967 ആയി. കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചതായും ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തു ഇത് വരെ 564 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്.

26 പേര്‍ ഇന്ന് സുഖം പ്രാപിച്ചു. 151870 പേര്‍ക്കാണ് ഇത് വരെ കൊവിഡില്‍ നിന്നും മുക്തി നേടാനായത്. അതേസമയം, രാജ്യത്തു കൊവിഡ് ആക്റ്റീവ് കേസുകള്‍ 11533 ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 136352 പരിശോധനകള്‍ കൂടി രാജ്യത്തു നടത്തി.

Story Highlights UAE reports 1305 new coronavirus cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top