തൃശൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് നേരെ ആക്രമണം

തൃശൂർ വേലൂർ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് നേരെ ആക്രമണം. അഞ്ചാം വാർഡിലെ എൻസിപി സ്ഥാനാർത്ഥി ജോൺ അറയ്ക്കലിനാണ് മർദ്ദനമേറ്റത്. കോൺഗ്രസ് പ്രവർത്തകരാണ് മർദ്ദിച്ചതെന്നാണ് ആരോപണം.

ഇന്ന് രാവിലെ വേലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ജോൺ അറയ്ക്കലിന്റെ മെഡിക്കൽ ഷോപ്പിന് മുന്നിൽ വെച്ചാണ് സംഭവം. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബാബു രാജ് ഇയാളുടെ സഹോദരൻ തെക്കേത്തല ബെന്നി എന്നിവർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. മരവടികൊണ്ട് അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജോൺ അറയ്ക്കൽ തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലാണ്. പരാജയ ഭീതിപൂണ്ട കോൺഗ്രസ് ആസൂത്രിതമായി ആക്രമണം നടത്തിയതാണെന്ന് എൽഡിഎഫ് ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights Attack on LDF candidate in Thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top