നാഗാലാൻഡിൽ പട്ടി മാംസം വിൽക്കാൻ അനുമതി

നാഗാലാൻഡിൽ പട്ടി മാംസം വിൽക്കാൻ അനുമതി. കഴിഞ്ഞ ജൂലായ് 2ന് നാഗാലാൻഡ് സർക്കാർ ഏർപ്പെടുത്തിയ പട്ടി മാംസ വില്പന നിരോധനം ഗുവാഹതി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ സംസ്ഥാനത്ത് പട്ടി മാംസത്തിനുള്ള വാണിജ്യ ഇറക്കുമതി, വ്യാപാരം, വിൽപന എന്നിവക്കുള്ള നിരോധനം നീങ്ങി.
ജൂലൈ രണ്ടിനാണ് സംസ്ഥാന സർക്കാർ പട്ടി മാംസം നിരോധിച്ചത്. പട്ടികളോടുള്ള ക്രൂരത നിരോധിക്കണം എന്നാവശ്യപ്പെട്ട് മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ (ഫിയാപോ) നൽകിയ നിവേദനത്തിനു പിന്നാലെയായിരുന്നു നിരോധനം.
ഇക്കഴിഞ്ഞ സെപ്തംബർ 14ന് വിഷയത്തിൽ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നാഗാലാൻഡ് സർക്കാരിന് അവസരം നൽകിയിരുന്നു. എന്നാൽ സർക്കാർ സത്യവാങ്മൂലം നൽകിയില്ല. തുടർന്ന് പട്ടി മാംസ വില്പനക്കാർ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി വിലക്ക് നീക്കുകയായിരുന്നു.
Story Highlights – Dog Meat Can Be Sold In Nagaland, Court Puts Government Ban On Hold
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here