ബാറ്റ് ചെയ്യുമ്പോൾ ഞാൻ രാഹുലിനോട് ക്ഷമ ചോദിച്ചിരുന്നു: വെടിക്കെറ്റ് ബാറ്റിംഗിനു പിന്നാലെ ഗ്ലെൻ മാക്സ്‌വൽ

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ താൻ ലോകേഷ് രാഹുലിനോട് ക്ഷമ ചോദിച്ചിരുന്നു എന്ന് ഓസീസ് താരം ഗ്ലെൻ മാക്സ്‌വൽ. ഐപിഎലിൽ കിംഗ്സ് ഇലവൻ പഞ്ചാബ് താരമായിരുന്ന മാക്സി ന്യൂസീലൻഡ് ഓൾറൗണ്ടറും പഞ്ചാബിലെ സഹതാരവുമായ ജിമ്മി നീഷം പങ്കുവച്ച ട്വീറ്റിനോറ്റ് പ്രതികരിക്കുകയായിരുന്നു. നീഷമിൻ്റെ ട്വീറ്റും മാക്സ്‌വെലിൻ്റെ റിപ്ലേയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ഓസീസ് താരം ഗ്ലെൻ മാക്സ്‌വലിൻ്റെ വെടിക്കെറ്റ് ബാറ്റിംഗ് സമൂഹമാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. കിംഗ്സ് ഇലവൻ പഞ്ചാബ് താരമായിരുന്ന മാക്സി ഐപിഎലിൽ വളരെ മോശം പ്രകടനമാണ് നടത്തിയത്. ഐപിഎലിനിടെ അദ്ദേഹം രൂക്ഷവിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ദേശീയ ജഴ്സിയിലെത്തിയപ്പോൾ താരം ഫോമിലെത്തിയെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞു. ഇതിൽ ഒരു ട്രോൾ ആണ് നീഷം പങ്കുവച്ചത്.
Read Also : പാണ്ഡ്യയുടെയും ധവാന്റെയും പോരാട്ടം പാഴായി; കൊവിഡാനന്തരം ഇന്ത്യക്ക് തോൽവിയോടെ തുടക്കം
ഇന്ത്യക്കെതിരെ 19 പന്തിൽ മാക്‌സ്‌വൽ 41 റൺസാണ് മാക്സ്‌വൽ നേടിയത്. ഐപിഎലിൽ തിളങ്ങാൻ കഴിയാതെ പോയ ആരോൻ ഫിഞ്ച്, സ്റ്റീവ് സ്മിത്ത് എന്നിവരും ഓസീസിനായി മികച്ച പ്രകടനം കാഴ്ച വെച്ചു. ഇരുവരും സെഞ്ചുറി നേടി. മത്സരത്തിൽ ഇന്ത്യ കൂറ്റൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. 66 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആരോൺ ഫിഞ്ചിൻ്റെയും സ്റ്റീവ് സ്മിത്തിൻ്റെയും സെഞ്ചുറിയുടെ സഹായത്തോടെ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 374 റൺസ് എന്ന കൂറ്റൻ സ്കോറാണ് നേടിയത്. ഓസ്ട്രേലിയ മുന്നോട്ടുവച്ച 375 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുക്കാനേ സാധിച്ചുള്ളൂ.
Story Highlights – Glenn Maxwell Says He Apologised To KL Rahul During Whirlwind Knock In Sydney
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here