നെയ്യാർ ഡാം പൊലീസ് സ്റ്റേഷൻ എസ്‌ഐ ഗോപകുമാറിന്റേത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ മോശം പെരുമാറ്റത്തിൽ ഡിഐജി സഞ്ജയ് കുമാർ ഡിജിപിയ്ക്ക് റിപ്പോർട്ട് നൽകി. എസ്‌ഐ ഗോപകുമാരിന്റേത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. ഗ്രേഡ് എ എസ്‌ഐയുടെ പെരുമാറ്റം പൊലീസിനാകെ നാണക്കേടുണ്ടാക്കിയെന്നും ഗോപകുമാറിന് കേസിൽ ഇടപെടേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും പരാമർശം. വകുപ്പുതല നടപടി തുടരാനും ശുപാർശ.
നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ മോശം പെരുമാറ്റം സംബന്ധിച്ചുള്ള വീഡിയോ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ നിർദേശം നൽകിയത്. റേഞ്ച് ഡിഐജി സുശീൽ കുമാറിനോടാണ് അന്വേഷണം നടത്താൻ നിർദേശം നൽകിയത്. റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദിനാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. എഎസ്‌ഐ ഗോപകുമാറിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ഡിഐജിയുടെ റിപ്പോർട്ടിൽ പറയുന്നത്. പരാതിക്കാരൻ പ്രകോപിപ്പിച്ചെന്ന വാദം അംഗീകരിക്കാവില്ല. ഗോപകുമാറിന് കേസിൽ ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. യുണിഫോമിൽ അല്ലായിരുന്നതും ഗുരുതര വീഴ്ചയായി റിപ്പോർട്ടിൽ പരമാർശിക്കുന്നുണ്ട്.
Story Highlights – Neyyar Dam police station SI Gopakumar’s accident was reported
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here