ന്യൂസീലൻഡ് പര്യടനത്തിൽ എത്തിയ പാക് ടീമിലെ ഒരു താരത്തിനു കൂടി കൊവിഡ്

Seventh Pakistan Cricketer COVID

ന്യൂസീലൻഡ് പര്യടനത്തിൽ എത്തിയ പാക് ടീമിലെ ഒരു താരത്തിനു കൂടി കൊവിഡ്. ഇതോടെ സംഘത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം 6 താരങ്ങൾക്ക് കൊവിഡ് പോസിറ്റീവായിരുന്നു. താരങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ന്യൂസീലൻഡ് ആരോഗ്യവകുപ്പ് പാക് ടീമിന് അവസാന താക്കീത് നൽകിയിരിക്കുകയാണ്. ഇനിയൊരു തവണ കൂടി അവർ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് കണ്ടെത്തിയാൽ പര്യടനം റദ്ദാക്കുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്.

Read Also : പാകിസ്താൻ ടീമിനെതിരായ അവസാന താക്കീത്; ന്യൂസീലൻഡിനെ വിമർശിച്ച് ഷൊഐബ് അക്തർ

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ന്യൂസീലൻഡ് സർക്കാർ പാക് താരങ്ങൾക്ക് താക്കീത് നൽകിയത്. ഒരു തവണ കൂടി ലംഘനമുണ്ടായാൽ രാജ്യത്തു നിന്ന് തന്നെ താരങ്ങളെ പുറത്താക്കുമെന്ന് ന്യൂസീലൻഡ് ആരോഗ്യവകുപ്പ് അറിയിച്ചു. ന്യൂസീലൻഡ് പര്യടനത്തിനെത്തിയ പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ടീം അംഗങ്ങളിൽ പലരും കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായെന്ന് ന്യൂസീലൻഡ് ആരോഗ്യവകുപ്പ് പറഞ്ഞു. ഇതിൻ്റെ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സിഇഒ വാസിം ഖാൻ താരങ്ങളുമായി നടത്തിയ വാട്‌സപ്പ് സന്ദേശത്തിലാണ് ന്യൂസീലൻഡ് നൽകിയ മുന്നറിയിപ്പിനെപ്പറ്റി വെളിപ്പെടുത്തിയത്.

ഡിസംബർ 18നാണ് പാകിസ്താൻ്റെ ന്യൂസീലൻഡ് പര്യടനം ആരംഭിക്കുന്നത്. മൂന്ന് ടി-20കളും രണ്ട് ടെസ്റ്റുകളുമാണ് പര്യടനത്തിൽ ഉള്ളത്.

Story Highlights Seventh Pakistan Cricketer Tests Positive For COVID In New Zealand

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top