ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകൾ തേടി വിജിലൻസ് എൻഐഎ കോടതിയിൽ
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകൾ തേടി വിജിലൻസ് എൻഐഎ കോടതിയെ സമീപിച്ചു. ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകൾ ലഭിച്ചാൽ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ എന്ന് വിജിലൻസ് പറയുന്നു. ലൈഫ് മിഷൻ പദ്ധതിയിലെ കോഴ സംബന്ധിച്ചാണ് വിജിലൻസ് അന്വേഷണം.
ലൈഫ് മിഷൻ ക്രമക്കേടിൽ അഞ്ചാം പ്രതിയാണ് എം ശിവശങ്കർ. ലൈഫ് മിഷൻ സി.ഇ.ഒ യുവി ജോസ്, വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുള്ള വനിത എഞ്ചിനീയർ, സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് എന്നിവർ എം ശിവശങ്കറിനെതിരെ മൊഴി നൽകിയിരുന്നു.
യൂണിടാക്കുമായി ബന്ധപ്പെട്ട കരാറിനെ കുറിച്ച് എം. ശിവശങ്കറിന് മാത്രമാണ് അറിവുണ്ടായിരുന്നതെന്നാണ് യു.വി ജോസ് നൽകിയ മൊഴി. യൂണിടാകിനെ സഹായിക്കാൻ ശിവശങ്കർ പറഞ്ഞതായി എഞ്ചിനീയർ വിജിലൻസിനോട് വെളിപ്പെടുത്തിയിരുന്നു.
Story Highlights – vigilance approached NIA court seeking sivasankar whatsapp chat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here