മാസ്റ്റർ ഒടിടി റിലീസിനില്ല; തീയറ്ററിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ്

vijays master released theatres

തമിഴ് സൂപ്പർ താരം വിജയ് നായകനായ ലോകേഷ് കനഗരാജ് ചിത്രം മാസ്റ്റർ തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് സേവിയർ ബ്രിട്ടോ. ഒരു ഒടിടി ഓഫർ ലഭിച്ചിട്ടുണ്ടെങ്കിലും ഞങ്ങൾ തീയറ്ററിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മാസ്റ്റർ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനെ നിഷേധിച്ചു കൊണ്ടാണ് നിർമ്മാതാവിൻ്റെ പ്രതികരണം. ഔദ്യോഗിക വാർത്താകുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ചിത്രത്തിൽ കോളജ് പ്രൊഫസറുടെ റോളിലാണ് വിജയ് എത്തുക. സിനിമയിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നതെന്നും സൂചനയുണ്ട്. അതേസമയം, വിജയ് കഥാപാത്രത്തിൻ്റെ ആൾട്ടർ ഈഗോ ആണ് വിജയ് സേതുപതിയുടെ കഥാപാത്രമെന്നും ചില കണ്ടെത്തലുകളുണ്ട്. സിനിമയിലെ നായിക മലയാളിയായ മാളവിക മോഹനനാണ്. കൂടാതെ അൻഡ്രിയ ജെർമിയയും ശന്തനു ഭാഗ്യരാജും അർജുൻ ദാസും പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ലോകേഷ് കനകരാജാണ്. സംഗീത സംവിധാനം-അനിരുദ്ധ് രവിചന്ദർ, ഛായാഗ്രഹണം- സത്യൻ സൂര്യൻ.

Read Also : പ്രേക്ഷകര്‍ കാത്തിരുന്ന മാസ്റ്ററിന്റെ ടീസര്‍ പുറത്ത്

ഇപ്പോഴത്തെ സാഹചര്യത്തിൽ 2021 ജനുവരിയോടെ തിയറ്ററുകൾ തുറക്കാനാണ് തീരുമാനം. അങ്ങനെയെങ്കിൽ ജനുവരിയിൽ പൊങ്കൽ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അഭ്യൂഹങ്ങൾ. ചിത്രത്തിൻ്റെ ഒടിടി അവകാശം ഒരു പ്രമുഖ സ്ട്രീമിങ് സർവീസ് സ്വന്തമാക്കിയെന്നും തീയറ്റർ റിലീസിനു ശേഷമേ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യൂ എന്നും മറ്റ് ചില അഭ്യൂഹങ്ങളും ഉണ്ട്.

Story Highlights vijays master will be released in theatres

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top