Advertisement

കള്ളപ്പണക്കേസ്; മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് നേരിട്ട് നോട്ടീസ് നൽകാൻ ഇ.ഡിയുടെ നീക്കം

November 29, 2020
Google News 2 minutes Read

കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് നേരിട്ട് നോട്ടീസ് നൽകാൻ ഇ.ഡിയുടെ(എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) നീക്കം. അന്വേഷണത്തോട് സഹകരിക്കാതിരിക്കുകയോ ഒഴിഞ്ഞു മാറുകയോ ചെയ്താൽ ഇ.ഡി കടുത്ത നടപടികളിലേക്ക് കടക്കും. നാളെയോ തൊട്ടടുത്ത ദിവസങ്ങളിലോ നടപടി പ്രതീക്ഷിക്കാമെന്ന് ഇ.ഡിയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കേസിലെ നിർണായക കണ്ണിയായ സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ അപ്രതീക്ഷിതമായി നീണ്ട സാഹചര്യത്തിലാണ് ഇഡിയുടെ പുതിയ നീക്കം. ചോദ്യം ചെയ്യലിൽ ഇനിയൊരു കാലതാമസം ഒഴിവാക്കുകയാണ് ഇതിലൂടെ ഏജൻസി ലക്ഷ്യമിടുന്നത്. സി.എം രവീന്ദ്രൻ അന്വേഷണത്തോട് സഹകരിക്കാതിരിക്കുകയോ ഒഴിഞ്ഞു മാറുകയോ ചെയ്താൽ എം.ശിവശങ്കറിന്റെ കാര്യത്തിലേതു പോലെ കസ്റ്റഡിയിലെടുക്കലടക്കം സംഭവിച്ചേക്കാം. നേരത്തെ രണ്ടു തവണ നോട്ടീസ് നൽകിയെങ്കിലും സി.എം രവീന്ദ്രൻ അന്വേഷണസംഘത്തിന് മുൻപാകെ ഹാജരായിരുന്നില്ല. ആദ്യം കൊവിഡ് രോഗബാധ മൂലവും രണ്ടാമത് കൊവിഡാനന്തര ചികിത്സയുടെ ഭാഗമായുമാണ് ഹാജരാകാതിരുന്നത്. അതേസമയം, നാളെയോ തൊട്ടടുത്ത ദിവസങ്ങളിലോ നടപടി പ്രതീക്ഷിക്കാമെന്ന് ഇ.ഡിയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Story Highlights Counterfeit money case; ED moves to issue notice directly to CM’s Additional Private Secretary CM Raveendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here