Advertisement

പൊലീസ് നിയമഭേദഗതി ചര്‍ച്ച ചെയ്യേണ്ട ആളുകളുമായി ചര്‍ച്ച ചെയ്തിരുന്നില്ല : കെ.പ്രകാശ് ബാബു

November 29, 2020
Google News 1 minute Read
cpi prakash babu against police act

പൊലീസ് നിയമഭേദഗതി ചര്‍ച്ച ചെയ്യേണ്ട ആളുകളുമായി ചര്‍ച്ച ചെയ്തിരുന്നില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു. പൊലീസ് നിയമഭേദഗതി പിന്‍വലിച്ചതില്‍ ആദ്യമായാണ് സിപിഐയുടെ പരസ്യപ്രതികരണം. ഒരാളിന് വന്ന വീഴ്ചയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രകാശ്ബാബു പറഞ്ഞു.

സംസ്ഥാനത്ത് നടത്തുന്ന അന്വേഷണങ്ങളില്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയുന്നില്ലെന്നും ബിജു രമേശ് ചെന്നിത്തലക്കെതിരേയും ജോസ് കെ.മാണിക്കെതിരേയും ഉന്നയിച്ച ആരോപണങ്ങളെ രണ്ടായി കാണണമെന്നും അദ്ദേഹം 24നോട് പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ മുന്‍നിര്‍ത്തി സംസ്ഥാനത്ത് ബിജെപി രാഷ്ട്രീയം കളിക്കുകയാണ്. അന്വേഷണങ്ങള്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനല്ലെന്നും പ്രകാശ് ബാബു വിമര്‍ശിച്ചു. ജോസ്.കെ.മാണിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പരസ്പരം വിഴുപ്പലക്കുകയാണ്. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളും എല്‍ഡിഎഫിന് അനുകൂലമാകും. രാഷ്ട്രീയവിവാദങ്ങള്‍ തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കില്ലെന്നും കെ.പ്രകാശ് ബാബു വ്യക്തമാക്കി.

Story Highlights cpi prakash babu against police act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here