ഐഎസ്എൽ; ആദ്യ മത്സരത്തിൽ ജംഷഡ്പൂർ ഒഡീഷയെ നേരിടും

ഐഎസ്എലിലെ ആദ്യ മത്സരത്തിൽ ജംഷഡ്പൂർ എഫ്സി ഒഡീഷ എഫ്സിയെ നേരിടും. ഇരു ടീമുകളും ആദ്യ ജയം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇരുവർക്കും ഇന്ന് ജയം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇരു ടീമുകളും ഫൈനൽ ഇലവനിൽ മാറ്റങ്ങളുംത വരുത്തിയിട്ടുണ്ട്. തിലക് മൈദാൻ സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം.
കഴിഞ്ഞ മത്സരത്തിലെ 4-2-3-1 എന്ന ഫോർമേഷനിലാണ് ഇന്നും ജംഷഡ്പൂർ ഇറങ്ങുന്നത്. പ്രതിരോധത്തിൽ സന്ദീപ് മന്ദിയ്ക്ക് പകരം റിക്കി ഇറങ്ങി. മധ്യനിരയിൽ ജിതേന്ദ്ര സിംഗിനു പകരം മുഹമ്മദ് മുബഷിർ കളിക്കും. ഒഡീഷയിൽ അർഷ്ദീപിനു പകരം കമൽജിത് ഇന്ന് ഗോൾവല സംരക്ഷിക്കും. ശുഭം സാരംഗിയ്ക്ക് പകരം പ്രതിരോധത്തിൽ ജേക്കബ് കളിക്കുമ്പോൾ സാരംഗി മധ്യനിരയിലേക്ക് മാറി. സൗരഭ് മെഹർ, തോയ്ബ സിംഗ് എന്നിവർക്കു പകരം കോൾ അലക്സാണ്ടർ, ലയ്ഷ്റം സിംഗ് എന്നിവരും മധ്യനിരയിൽ കളിക്കും. ഡിയേഗോ മൗറീസിയോയ്ക്ക് പകരം മാനുവൽ ഒൻവു ആണ് ഒരേയൊരു ഫോർവേഡ്.
ആദ്യ മത്സരത്തിൽ ഹൈദരാബാദ് എഫ്സിക്കെതിരെ മടക്കമില്ലാത്ത ഒരു ഗോളിനാണ് ഒഡീഷ പരാജയപ്പെട്ടത്. ചെന്നൈയിൻ എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജംഷഡ്പൂർ പരാജയപ്പെട്ടത്.
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയെ നേരിടും.
Story Highlights – jamshedpur fc odisha fc preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here