രാജ്യത്തെ എല്ലാ വാഹനങ്ങൾക്കും ഏകീകൃത രീതിയിലുള്ള പുക പരിശോധനാ സർട്ടിഫിക്കറ്റ് കൊണ്ടുവരാൻ ആലോചന

രാജ്യത്തെ എല്ലാ വാഹനങ്ങൾക്കും ഏകീകൃത രീതിയിലുള്ള പുക പരിശോധനാ സർട്ടിഫിക്കറ്റ് (പൊല്യൂഷൻ അണ്ടർ കൺട്രോൾ പിയുസി) കൊണ്ടുവരാൻ കേന്ദ്ര ഗതാഗത മന്ത്രാലയം. പ്രധാന പൂർണ വിവരങ്ങൾ അടങ്ങിയ ക്യുആർ കോഡും വാഹനങ്ങൾക്കായി രൂപപ്പെടുത്തുമെന്നും ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പിയുസി ഡേറ്റ ബേസും ദേശീയ രജിസ്റ്ററും ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന പദ്ധതിയിൽ
വാഹന ഉടമകൾക്ക് എസ്എംഎസ് വഴി വിവരങ്ങൾ ലഭ്യമാക്കാനുള്ള സംവിധാനം ഏർപ്പാട് ചെയ്യാനും ആലോചനയിലുണ്ട്. ഇതിനു പുറമേ, വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ പേരിനൊപ്പം ആർസിയിൽ നോമിനിയെയും നിർദേശിക്കാവുന്ന വിധത്തിൽ നിയമത്തിൽ ഭേദഗതി വരുത്തിയേക്കും. ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാനും നോമിനി, ഉടമാവകാശം, രേഖകളുടെ അടിസ്ഥാനത്തിൽ നോമിനിയെ നിർദേശിക്കുന്നത് എന്നിവയുമായി ബന്ധപ്പെട്ട മോട്ടർ വാഹന നിയമത്തിലെ 47, 55, 56 വ്യവസ്ഥകളിലാണു ഭേദഗതി വരുത്താനും തീരുമാനമായേക്കും.

Story Highlights Plans are afoot to bring a uniform smoke test certificate for all vehicles in the country

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top