എറണാകുളം മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം മേധാവിയുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു

എറണാകുളം മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം മേധവിയും പ്രെഫസറുമായിരുന്ന ഡോ. ഇസി ബാബുക്കുട്ടിയുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. കൊവിഡിനെതിരെ സർക്കാർ മെഡിക്കൽ കോളജിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്വം വഹിച്ചിരുന്ന ഡോക്ടറിന്റെ വിയോഗത്തിൽ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അനുശോചനം രേഖപ്പെടുത്തി.

കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിച്ച ഡോ.ഇസി ബാബുക്കുട്ടിയെ പിന്നീട് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. കളമശേരി മെഡിക്കൽ കോളജിൽ പൊതു ദർശനത്തിന് വച്ച ശേഷം മൃതദേഹം കുടുംബ വീട്ടിൽ സംസ്‌കരിച്ചു. പിതാവ് ജോലി നോക്കിയിരുന്ന കോട്ടയം മെഡിക്കൽ കോളജിൽ പ്രവർത്തിക്കണമെന്ന് ഡോക്ടറുടെ ആഗ്രഹമായിരുന്നു. ഇത് പൂർത്തിയാക്കാതെയാണ് ഡോക്ടർ വിട പറഞ്ഞത്.

Story Highlights The death of the head of the orthopedics department at Ernakulam Medical College has been confirmed to be due to covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top