വിവാഹ വാഗ്ദാനം നൽകി 10 വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; ബാബർ അസമിനെതിരെ ആരോപണവുമായി യുവതി

Babar Azam Sexual Exploitation

പാക് സൂപ്പർ താരം ബാബർ അസമിനെതിരെ ഗുരുതര ആരോപണവുമായി യുവതി. വിവാഹ വാഗ്ദാനം നൽകി തന്നെ ബാബർ 10 വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. 2010ൽ ബാബർ തനിക്ക് വിവാഹ വാഗ്ദാനം നൽകിയെന്നും പിന്നീട് 10 വർഷത്തോളം താരം ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നും യുവതി പറയുന്നു. വാർത്താസമ്മേളനത്തിലാണ് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

2010ൽ ബാബർ തന്നോട് വിവാഹാഭ്യർത്ഥന നടത്തിയെന്നും താൻ അത് സ്വീകരിച്ചു എന്നും യുവതി പറഞ്ഞു. “ക്രിക്കറ്റ് ലോകത്തിന് ബാബർ സുപരിചിതനാവുന്നത് മുൻപ് തന്നെ ബാബറുമായുള്ള എന്റെ ബന്ധം തുടങ്ങിയിരുന്നു. ഒരേ നാട്ടിലായിരുന്നു ഞങ്ങൾ. ഒരുമിച്ചാണ് സ്കൂളിൽ പഠിച്ചത്. വിവാഹവാഗ്ദാനം നടത്തിയതിനെ തുടർന്ന് ഞങ്ങൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങി. വിവാഹത്തിന് വീട്ടുകാർ എതിരായിരുന്നു. വാടകവീടുകളിലാണ് ബാബർ എന്നെ താമസിപ്പിച്ചിരുന്നത്. വിവാഹത്തെപ്പറ്റി ആവശ്യപ്പെട്ടെങ്കിലും ബാബർ അത് നീട്ടിക്കൊണ്ടു പോയി. പിന്നീട് ബാബർ എന്നെ ശാരീകമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ഗർഭിണിയാക്കുകയും ചെയ്തു.”- യുവതി പറഞ്ഞു.

വിഷയത്തിൽ ബാബർ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, മുൻപ് ഇതേ യുവതി തന്നെ ബാബറിനെതിരെ സമാന ആരോപണം ഉയർത്തിയിരുന്നെങ്കിലും അത് തെളിയിക്കപ്പെട്ടില്ല. പിന്നീട് ഇവർ ബാബറിനോട് മാപ്പ് പറഞ്ഞിരുന്നു.

Story Highlights Woman Accuses Babar Azam of Sexual Exploitation for 10 Years

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top