Advertisement

വീണ്ടും ഉന്നതതല യോഗം വിളിച്ച് അമിത് ഷാ; കര്‍ഷകരുമായി ചര്‍ച്ച നടത്തും

November 30, 2020
Google News 2 minutes Read

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരമന്ത്രി അമിത് ഷാ വിഷയത്തില്‍ പരിഹാര മാര്‍ഗങ്ങള്‍ നിശ്ചയിക്കാന്‍ ഉന്നത തല യോഗം വിളിച്ചു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടന പ്രതിനിധികളുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ച് ചേര്‍ത്തത്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കും എന്ന് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

Read Also : സര്‍ക്കാര്‍ അനുമതി നല്‍കിയ ഇടത്തേക്ക് സമരം മാറ്റണം: അമിത് ഷായുടെ നിര്‍ദേശം തള്ളി കര്‍ഷക സംഘടനകള്‍

ബുറാഡിയിലെ മൈതാനത്ത് സമരം കേന്ദ്രീകരിക്കണം എന്ന ഉപാധി കര്‍ഷകര്‍ തള്ളിയിരുന്നു. സമരം അനിശ്ചിതമായി തുടര്‍ന്നാല്‍ രാഷ്ട്രീയമായി നഷ്ടം ഉണ്ടാകും എന്ന് ബിജെപിയും വിലയിരുത്തി. ഈ സാഹചര്യത്തിലാണ് അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് രവിശങ്കര്‍ പ്രസാദ് തുടക്കമിട്ടത്.

കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാം എന്ന ഉറപ്പാണ് മന്ത്രി നല്‍കിയത്. ഡിസംബര്‍ 3ന് ഔദ്യോഗിക ചര്‍ച്ചയും നടത്തും. സമവായത്തിന്റെ സൂചന രവിശങ്കര്‍ പ്രസാദ് ട്വിറ്ററിലൂടെയും വ്യക്തമാക്കി. ആശങ്ക പരിഹരിക്കും എന്ന് നിയമമന്ത്രി ട്വിറ്റ് ചെയ്തു. എംഎസ്പി അഥവ താങ്ങുവിലയും ഇല്ലാതാകില്ലെന്നും മന്ത്രി. രവിശങ്കര്‍ പ്രസാദിന്റെ ഇടപെടലിന് തുടര്‍ച്ചയായാണ് ആഭ്യന്തരമന്ത്രി രണ്ടാമത്തെ ഉന്നതതല യോഗം വിളിച്ചത്.

Story Highlights amit shah, farmers protest, delhi chalo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here