Advertisement

കൊവിഡ് : സർവകക്ഷി യോ​ഗം വിളിച്ച് കേന്ദ്രസർക്കാർ

November 30, 2020
Google News 1 minute Read
central govt calls all party meeting

കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ച് കേന്ദ്ര സർക്കാർ. ഡിസംബർ നാലിനാണ് സർവക്ഷി യോഗം. പ്രധാനമന്ത്രി ഉൾപ്പടെയുളളവർ യോഗത്തിൽ പങ്കെടുക്കും. വാക്സിന് അനുമതി നൽകുന്നതും വിതരണവും യോ​ഗത്തിൽ ചർച്ചയാകും.

കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിൽ പിന്നെ സർക്കാർ വിളിച്ചുചേർക്കുന്ന രണ്ടാമത്തെ സർവകക്ഷി യോ​ഗമാണ് ഇത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോ​ഗ്യ മന്ത്രി ഹർഷ് വർധൻ, പാർലമെന്ററികാര്യ മന്ത്രി പ്രഹളാദ് ജോഷി എന്നിവരും യോ​ഗത്തിൽ പങ്കെടുക്കും.

ഡൽഹിയിലെ കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പാർലമെന്റിന്റെ ശീതകാല സമ്മേളവും ബജറ്റ് സമ്മേളനവും ഒരുമിച്ചാക്കാം എന്ന ആലോചനയ്ക്കിടെയാണ് സർവകക്ഷി യോ​ഗം. അഹമദാബാദ്, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലെ മരുന്ന് കമ്പനികളിൽ മോദി സന്ദർശനം നടത്തിയതിന് പിന്നാലെ വിളിച്ചു ചേർത്ത യോ​ഗത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്.

Story Highlights central govt calls all party meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here