Advertisement

സാമൂഹ്യ പെൻഷൻ കാര്യത്തിൽ നുണപ്രചാരണം; ഉന്നത നേതാക്കൾ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു; ഉമ്മൻ ചാണ്ടിക്കെതിരെ മുഖ്യമന്ത്രി

November 30, 2020
Google News 1 minute Read

സാമൂഹ്യ പെൻഷനുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത നേതാക്കൾ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും വികസന നേട്ടം തിരിച്ചുവിടാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രചാരണം കൊവിഡ് രോഗാണുവിനെ പോലെയാണ്. ഇടതു സർക്കാരിൻ്റെ ഇടപെടലിനെ ഇകഴ്ത്തിക്കാട്ടാനാണ് ശ്രമം.
ഇടതു സർക്കാരുകളുടെ കാലത്താണ് ക്ഷേമ പെൻഷൻ കാര്യക്ഷമമായിരുന്നത്. യുഡിഎഫ് സർക്കാർ വർധിപ്പിച്ചത് നാമമാത്ര പെൻഷൻ തുകയാണ്. പെൻഷൻ തുകയ്ക്ക് യുഡിഎഫ് സർക്കാർ കുടിശികയും വരുത്തി. ക്ഷേമ പെൻഷൻ ജനുവരിയിൽ 1500 രൂപയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ ക്ഷേമ പെൻൽനുമായി ബന്ധപ്പെട്ട് ബിജെപിക്കും മുഖ്യമന്ത്രി മറുപടി നൽകി. 37.5 ലക്ഷം പേർക്ക് പെൻഷൻ നൽകിയത് കേന്ദ്ര സഹായമില്ലാതെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിൻ്റെ പദ്ധതി ചെലവ് 67.36 ശതമാനമാണ്. മുൻ വർഷത്തേക്കാൾ മികച്ചതാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികൾ ഒഴികെയുള്ള കണക്കാണിത്. ധനസമാഹരണത്തിന് പ്രതിസന്ധികളുണ്ടായിട്ടും അത് മറികടന്ന് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനായി. സുഭിക്ഷ കേരളം പദ്ധതിയിൽ നല്ല പുരോഗതിയുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Story Highlights oomman chandy, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here