ഇത്രയും വലിയ കള്ളം പറയുന്ന പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ല; മോദിക്കെതിരെ കർഷക സംഘടനകൾ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കർഷക സംഘടനകൾ. ഇത്രയും വലിയ കള്ളം പറയുന്ന പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്ന് കർഷക സംഘടന പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി തങ്ങളെ കേട്ടില്ലെങ്കിൽ അതിന്റെ വില അദ്ദേഹത്തിന് നൽകേണ്ടി വരും. മൻ കി ബാത് നടത്തുന്ന പ്രധാനമന്ത്രി ഒരിക്കലെങ്കിലും ദുഖ്‌ കി ബാത് നടത്തണം. രണ്ട് ദിവസത്തിനകം തീരുമാനമായില്ലെങ്കിൽ ഡൽഹിക്കകത്തേയ്ക്ക് ചരക്ക് വാഹനങ്ങളോ, ടാക്സികളോ മറ്റ് വാഹനങ്ങളോ കടക്കില്ലെന്നും കർഷക സംഘടനകൾ പറഞ്ഞു.

അതേസമയം, കർഷക സമരത്തിന് പിന്തുണയുമായി ട്രക്ക് ഉടമ അസോസിയേഷൻ രം​ഗത്തെത്തി. പന്ത്രണ്ട് യൂണിയനുകളുടെ അസോസിയേഷനാണ് പിന്തുണ അറിയിച്ചത്. ഒരു ട്രക്കുപോലും ഓടിക്കില്ലെന്നും ചരക്ക് ട്രക്കുകൾ എല്ലാം നിർത്തിയിടുമെന്നും ട്രക്ക് ഉടമ അസോസിയേഷൻ അറിയിച്ചു. സമരം വേഗം തീർപ്പാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ റോഡുകൾ ഉപരോധിക്കും. ബിജെപി സർക്കാർ ജനങ്ങൾക്ക് വേണ്ടിയല്ല, കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് ഭരിക്കുന്നത്. ഇത് പഞ്ചാബിലെ കർഷകരുടെ മാത്രമല്ല, രാജ്യത്തെ എല്ലാ കർഷകരുടെയും സമരമെന്നും ട്രക്ക് ഉടമ അസോസിയേഷൻ വ്യക്തമാക്കി.

Story Highlights narendra modi, Farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top