23
Jun 2021
Wednesday

ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികൾ മലപ്പുറത്ത്; ജില്ല തിരിച്ചുള്ള കണക്ക്

kerala covid district wise report

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. 611 പേർക്കാണ് മലപ്പുറത്ത് മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 578 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗബാധ റിപ്പോർട്ട് ചെയ്തത്.

തൊട്ടുപിന്നാലെ കോഴിക്കോടാണ്. കോഴിക്കോട് ഇന്ന് 481 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ഇതിൽ 447 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗബാധയേറ്റിരിക്കുന്നത്.

എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്തനംതിട്ട 91, വയനാട് 90, കാസര്‍ഗോഡ് 86, ഇടുക്കി 49 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. എറണാകുളം 246, ആലപ്പുഴ 258, തൃശൂര്‍ 244, കോട്ടയം 240, പാലക്കാട് 104, കൊല്ലം 235, തിരുവനന്തപുരം 153, കണ്ണൂര്‍ 121, പത്തനംതിട്ട 76, വയനാട് 78, കാസര്‍ഗോഡ് 75, ഇടുക്കി 25 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

സംസ്ഥാനത്ത് ഇന്ന് മാത്രം ആകെ 3382 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2880 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധയേറ്റിരിക്കുന്നത്. രോ​ഗബാധയേറ്റ 33 പേർ ആരോ​ഗ്യ പ്രവർത്തകരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണം 405 ആണ്. ഇന്ന് മാത്രം 21 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രോ​ഗമുക്തരായവരുടെ എണ്ണം 6055 ആയി.

Story Highlights kerala covid district wise report

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top