Advertisement

കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ്; വിമര്‍ശനവുമായി സിപിഐ

November 30, 2020
2 minutes Read
ksfe

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം. റെയ്ഡ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിവാദ വ്യവസായത്തിന് ഇന്ധനം നല്‍കുന്ന സംഭവമെന്നാണ് പാര്‍ട്ടി മുഖപത്രത്തില്‍ വിമര്‍ശനം. ‘റെയ്ഡിലെ അനൗചിത്വം ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്ന് സംശയിക്കണം. എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ലക്ഷ്യമെങ്കില്‍ അത് അനുവദിക്കാനാകില്ല.’ ധന വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് റെയ്‌ഡെന്നും സിപിഐ.

Read Also : കെഎസ്എഫ്ഇ തട്ടിപ്പ്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വേണമെന്ന് എം.എം ഹസന്‍

ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികള്‍ ബിനാമി ഇടപാടില്‍ ക്രമക്കേട് നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് നടപടി. 40 ബ്രാഞ്ചുകളില്‍ പരിശോധന നടത്തിയതില്‍ 20 ബ്രാഞ്ചുകളില്‍ വ്യാപക ക്രമക്കേടെന്നാണ് വിജിലന്‍സിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍. ഇതിനു പുറമേ 10 ബ്രാഞ്ചുകളില്‍ ചെറിയ രീതിയിലുള്ള ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്.

കൊള്ള ചിട്ടിയാണ് പ്രധാനമായും വിജിലന്‍സ് സ്ഥിരീകരിക്കുന്ന ക്രമക്കേടുകളിലൊന്ന്. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇടപാടുകളില്‍ വ്യക്തതയില്ലായ്മ കണ്ടെത്തിയത്. ഇതിനു പുറമേ പണം വകമാറ്റി ചെലവിട്ടുവെന്നത് സംബന്ധിച്ചും വിജിലന്‍സിന് തെളിവ് ലഭിച്ചിരുന്നു.

Story Highlights ksfe vigilance raid, cpi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top