Advertisement

എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് അപകടം; ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു

November 30, 2020
Google News 1 minute Read
ksrtc accident

എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ടു. വൈറ്റിലയ്ക്ക് സമീപമാണ് സംഭവം. ചക്കരപ്പറമ്പിൽ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. അപകടത്തിൽ 26 പേർക്ക് പരുക്കേറ്റു. കോഴിക്കോട്ടേക്ക് പോവുകയാണ് കെഎസ്ആർടിസി ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് മീഡിയനിൽ കയറി മരത്തിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ അരുൺ സുകുമാർ (45 ) ആണ് മരിച്ചത്. നാലു പേരുടെ നില ഗുരുതരമാണ്. രാവിലെ 4.15ലോട് കൂടിയായിരുന്നു അപകടം.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം. ഡ്രൈവറുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. പൊലീസും ഫയര്‍ ഫോഴ്‌സും എത്തിയാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.

Story Highlights ksrtc accident, ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here