ക്രിക്കറ്റ് വാതുവയ്പ്പിനെ തുടർന്നുണ്ടായ കടബാധ്യത തീർക്കാൻ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി യുവാവ്

ക്രിക്കറ്റ് വാതുവയ്പ്പിനെ തുടർന്നുണ്ടായ കടബാധ്യതയിൽ നിന്ന് രക്ഷപ്പെടാൻ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. എം.ടെക്ക് രണ്ടാം വർഷ വിദ്യാർത്ഥിയായ 23 കാരനാണ് കൊലപാതകത്തിന് പിന്നിൽ. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അമ്മയെയും ബി.ഫാം വിദ്യാർത്ഥിനിയായ സഹോദരിയെയും ഭക്ഷണത്തിൽ വിഷം കലർത്തിയാണ് കൊലപ്പെടുത്തിയത്.
ക്രിക്കറ്റ് വാതുവയ്പ്പിനായി യുവാവ് പണം കടമെടുത്തിരുന്നു. പണം തിരിച്ചുകിട്ടാത്തതിനെ തുടർന്ന് കടക്കാർ ശല്യം ചെയ്തതോടെയാണ് യുവാവ് അമ്മയെയും സഹോദരിയേയും കൊലപ്പെടുത്തി വീട് വിറ്റ് കടം തീർക്കാമെന്ന് പദ്ധതിയിടുന്നത്.
നംവബർ 23 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇരുവരുടേയും ഭക്ഷണത്തിൽ വിഷം കലർത്തിയ ശേഷം യുവാവ് വീട്ടിൽ നിന്ന് പുറത്തുപോയി. അൽപസമം കഴിഞ്ഞ് അമ്മയെ വിളിച്ചപ്പോൾ ദേഹാസ്വാസ്ഥ്യത്തിന്റെ കാര്യം അമ്മ ഫോണിലൂടെ പറഞ്ഞു. തുടർന്ന് ബന്ധുക്കളെ കൂട്ടിയെത്തി അമ്മയെയും സഹോദരിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു.
ഇരുവരുടേയും പെട്ടെന്നുണ്ടായ മരണത്തിൽ സംശയം തോന്നിയ ബന്ധുക്കളാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് യുവാവ് പിടിയിലാവുകയായിരുന്നു.
Story Highlights – man kills mother and sister, cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here