Advertisement

ഫാഷൻ ​ഗോൾ‍ഡ് തട്ടിപ്പ്: എം.സി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

November 30, 2020
Google News 1 minute Read
High Court will hear the petition of MC Kamaruddin MLA today

കാസർഗോഡ് ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കമറുദ്ദീന് ജാമ്യം നൽകാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കിൽ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാം. ഇത് സംബന്ധിച്ച് ജയിൽ അധികൃതർക്ക് ഹൈക്കോടതി നിർദേശം നൽകി.

ജ്വല്ലറിയുടെ ദൈനം ദിന പ്രവർത്തങ്ങളെ സംബന്ധിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് ജാമ്യ ഹർജിയിൽ എംഎൽഎ ചൂണ്ടിക്കാട്ടിയത്. ബിസിനസ് പരാജയപ്പെട്ടത് മൂലമുണ്ടായ പ്രശ്‌നങ്ങളാണ് നിക്ഷേപകർക്ക് പണം നൽകുന്നതിൽ വീഴ്ച വരാൻ കാരണം. ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും കമറുദ്ദീൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇൗ വാദങ്ങൾ അം​ഗീകരിക്കാൻ കോടതി തയ്യാറായില്ല. ആരോ​ഗ്യ പ്രശ്നമുണ്ടെങ്കിൽ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാമെന്നാണ് കോടതി അറിയിച്ചത്.

നേരത്തെ കീഴ്‌ക്കോടതി കമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് കമറുദ്ദീൻ ഹൈക്കോടതിയെ സമീപിച്ചത്.

Story Highlights m c kamarudhin, fashion gold fraud case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here