സെനഗല്‍ ഫുട്‌ബോള്‍ താരം പാപ്പ ബൂപ്പ ദിയൂപ് അന്തരിച്ചു

papa boupa diop

സെനഗല്‍ ഫുട്‌ബോള്‍ താരമായിരുന്ന പാപ്പ ബൂപ്പ ദിയൂപ് (42) അന്തരിച്ചു. സെനഗലിന് വേണ്ടി 63 മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. നീണ്ട കാലം രോഗബാധിതനായിരുന്നു.

സെനഗലിനായി 63 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാം, വെസ്റ്റ് ഹാം, പോര്‍ട്‌സ്മൗത്ത് ടീമുകളുടെ താരമായിരുന്നു. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഗ്രീസിലും സ്വിറ്റ്‌സര്‍ലന്‍ഡിലും വിവിധ ലീഗുകളില്‍ കളിച്ചിട്ടുണ്ട്.

Read Also : അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ‘ജീനിയസ്’; ക്ലബ് ട്രാന്‍സ്ഫര്‍ തുകയില്‍ റെക്കോര്‍ഡ് ഭേദിച്ച കേമന്‍

2002ലെ ജപ്പാനില്‍ നടന്ന ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനെ സെനഗല്‍ 1-0 ന് തോല്‍പ്പിച്ചിരുന്നു. അന്നത്തെ വിജയ ഗോള്‍ നേടിയത് പാപ്പ ബൂപ്പ ദിയൂപ്പാണ്. ഫാബിയന്‍ ബര്‍ത്തേസും ലിലിയന്‍ തുറാമും മാഴ്‌സല്‍ ഡിസേലിയും സില്‍വിയന്‍ വില്‍റ്റോഡും ഡേവിഡ് ട്രൈസഗെയും പാട്രിക് വിയേരയും തിയറി ഹെന്റിയുമെല്ലാം ഉണ്ടായിരുന്ന ഫ്രാന്‍സ് നിരയെ നിലംപരിശാക്കിയാണ് അന്ന് സെനഗല്‍ വിജയിച്ചത്. ഗ്രൂപ്പ് മത്സരങ്ങളില്‍ യുറുഗ്വേയും സെനഗലും സമനിലയിലായ മത്സരത്തില്‍ ദിയൂപ്പ് രണ്ട് ഗോളുകള്‍ നേടി.

Story Highlights – papa bouba diop, obit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top